സ്‌പെഷല്‍ സ്‌ക്വാഡ് റെയ്ഡ് വ്യാജമദ്യ നിര്‍മാണത്തിന് കേസെടുത്തു

കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ വ്യാജമദ്യ നിര്‍മാണം നടത്തുന്നതിനെ ചേളന്നൂര്‍ പള്ളിത്താഴം തായോളി മീത്തല്‍ സാമി എന്നയാളുടെ പേരില്‍ കേസെടുത്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ടിക്കുറ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് വീടിനടുത്ത് വച്ച് വാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ കണ്ടെത്തിയത്. എക്‌സൈസ് സംഘത്തെ കണ്ട് പ്രതി ഓടിപ്പോയതിനാല്‍ തത്സമയം അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. 80 ലിറ്റര്‍ വാഷും വാറ്റ് പാത്രങ്ങളും ഗ്യാസ് സ്റ്റൗവും ഇയാളില്‍ നിന്നും കണ്ടെടുത്തു. കേസ് ചേളന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. എക്‌സൈസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ഷാഫി.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനില്‍, പ്രജിത്ത്, അജിത്ത്, ഫെബിന്‍ എല്‍ദോസ് എന്നിവര്‍ ഉണ്ടായിരുന്നു.

Comments

COMMENTS

error: Content is protected !!