ജനശ്രീ ചേമഞ്ചേരി മണ്ഡലം സഭയുടെ നാലാം ഘട്ട ആടുവിതരണം ഡി സി സി പ്രസിഡണ്ട് കെ പ്രവീൺ കുമാർ നിർവ്വഹിച്ചു

ജനശ്രീ ചേമഞ്ചേരി മണ്ഡലം സഭയുടെ നാലാം ഘട്ട ആടുവിതരണം ചാച്ചാജി ജനശ്രീ അംഗമായ ശ്രീ മൊയ്തീൻ കോയ കടവത്തിന് നൽകിക്കൊണ്ട് ബഹുമാനപ്പെട്ട കോഴിക്കോട് ഡി സി സി പ്രസിഡണ്ട് അഡ്വക്കറ്റ് കെ.പ്രവീൺ കുമാർ നിർവ്വഹിച്ചു.

ചടങ്ങിൽ മണ്ഡലം ചെയർമാൻ ടി പി രാഘവൻ അദ്ധ്യക്ഷം വഹിച്ചു. ചേമഞ്ചേരി സുരഭി യൂനിറ്റിലെ വയലേരി ഭാസ്കരൻ, തുവ്വക്കോട് ശ്രീമതി ഷൈനി ചന്ദ്രൻ എന്നിവർക്കുള്ള സാമ്പത്തിക സഹായം ജനശ്രീ കൊയിലാണ്ടി ബ്ലോക്ക്‌ യൂനിയൻ ചെയർമാൻ വി വി സുധാകരൻ കൈമാറി.

ചെങ്ങോട്ടുകാവ് ജനശ്രീ മണ്ഡലം ചെയർമാൻ മുരളി തൊറോത്ത് , ജനശ്രീ ജില്ലാ കമ്മിറ്റി അംഗം സി പി നിർമല, ജനശ്രീ കൊയിലാണ്ടി ബ്ലോക്ക് കോർഡിനേറ്റർ ആലിക്കോയ പുതുശ്ശേരി, ചേമഞ്ചേരി മണ്ഡലം കോർഡിനേറ്റർ വി വി ഉണ്ണി മാധവൻ, മണ്ഡലം ട്രഷറർ ടി കെ ദാമോദരൻ, തുവ്വക്കോട് മഹിള കോൺഗ്രസ്സ് പ്രസിഡണ്ട് മോളി കാച്ചപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ  വാഴയിൽ ശിവദാസൻ സ്വാഗതവും കൺവീനർ മൊയ്തീൻ കോയ കടവത്ത് നന്ദിയും പറഞ്ഞു.

Comments
error: Content is protected !!