ജന സേവന രംഗത്ത് പുത്തൻ ചുവടു വെപ്പുമായി ബോധി ഗ്രന്ഥാലയം. ഇ .സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു
കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തിൽ ഇ.സേവന കേന്ദ്രത്തിന് തുടക്കമായി. പൊതുജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ ഇ .സേവനങ്ങൾ ഇനി ബോധിയിൽ ലഭ്യമാവും. ആധാർ എൻറോൾമെൻ്റ് ,ബില്ലിംഗ് ,മസ്റ്ററിംഗ് തുടങ്ങി എല്ലാ വിധ ഇ .സേവനങ്ങളും ഈ കേന്ദ്രത്തിൽ ലഭ്യമാവും.
കൊയിലാണ്ടി നിയോജക മണ്ഡലം എം. എൽ.എ കാനത്തിൽ ജമീല ഇ. സേവന കേന്ദ്രം പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. എല്ലാ സംവിധാനങ്ങളും ഡിജിറ്റലൈസ് ചെയ്തു വരുന്ന സാഹചര്യത്തിൽ ബോധി ഇ. വിജ്ഞാന കേന്ദ്രത്തിൻ്റെ പ്രസക്തി വളരെ വലുതാണ്. ആധുനികമായ ഇ. ലേണിംഗ് പദ്ധതി ,വയോജനങ്ങ ൾക്കായുള്ള കംപ്യൂട്ടർ സാക്ഷരതാ പദ്ധതി എന്നിവക്ക് ഈ കേന്ദ്രം ഏറെ ഗുണകരമാവും. എം.എൽ .എ അഭിപ്രായപ്പെട്ടു. പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സോമൻ കഥാമൃതം പരിപാടിയിൽ പങ്കെടുത്തവരെ അനുമോദിച്ചു .ഗ്രന്ഥശാലാ സംഘം താലൂക്ക് സെക്രട്ടറി കെ. വി. രാജൻ മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗം സജിത ഷെറി ,ഗ്രന്ഥാലയം പ്രസിഡണ്ട് ഡോ. എൻ.വി സദാനന്ദൻ ,സെക്രട്ടറി വിപിൻദാസ് വി.കെ. വി.എം ലീല, ഷൈജു എൻ.പി. എന്നിവർ സംസാരിച്ചു.