ജപ്തി നടപടിയിൽ നിന്ന് രക്ഷിക്കാൻ സഹായ അഭ്യർത്ഥനാ ജാഥ നടത്തി
കീഴരിയൂർ : കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി 2008-09 കാലത്ത് തൊഴിൽ സംരഭം തുടങ്ങുന്നതിനു വേണ്ടി ബേങ്ക് ലോണെടുപ്പിച്ച് വഞ്ചിതരായ പട്ടികജാതിയിൽപ്പെട്ട അഞ്ച് സ്ത്രീകൾ ലോൺ സംഖ്യ തിരിച്ചടക്കുന്നതിന് സഹായിക്കണമെന്നപേക്ഷിച്ച് കീഴരിയൂരിൽ ജാഥ നടത്തി.
കീഴരിയൂർ ഗ്രാമീൺ ബേങ്ക് ജപ്തി നടപടിക്ക് നോട്ടീസ് പതിച്ച സാഹചര്യത്തിലാണ് സ്ത്രീകൾ നാട്ടുകാരുടെ മുന്നിൽ സഹായമഭ്യർത്ഥിച്ച് എത്തിയത്. സഹായ അഭ്യർത്ഥന ജാഥ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ സി. രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പതിമൂന്ന് കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം കീഴരിയൂർ സെൻ്ററിൽ ചേർന്ന സമാപന സമ്മേളനം കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ ഉദ്ഘാടനം ചെയതു.
സഹായ സമിതി ചെയർമാൻ ഇ എം മനോജ് അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ തൈക്കണ്ടി രാധ, പഞ്ചായത്ത് മെമ്പർമാരായ സവിത എൻ എം, കെ ജലജ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഇടത്തിൽ ശിവൻ, ടി യു സൈനുദ്ദീൻ, കെ എം സുരേഷ് ബാബു, കെ ടി ബാബു, ചുക്കോത്ത് ബാലൻ നായർ ,കെ അബ്ദുറഹിമാൻ, ടി.എ സലാം, കെ കെ സത്യൻ, കെ ടി പുഷ്പ തുടങ്ങിയവർ പ്രസംഗിച്ചു.