ശക്തി പബ്ലിക്ക് ലൈബ്രറി ബാലവേദി രൂപീകരിച്ചു

കുട്ടികൾക്ക് സ്വയം വികസിക്കാനുള്ള ബാല പാഠങ്ങൾ പകർന്ന് ഗ്രന്ഥശാല ബാലവേദി രൂപീകരിച്ചു. ലൈബ്രറി കൗൺസിൽ ഗ്രാൻ്റിൽ പ്രവർത്തിക്കുന്ന കുറുവങ്ങാട് ശക്തി പബ്ലിക്ക് ലൈബ്രറിയിലാണ് ബാലവേദി രൂപീകരണം നടന്നത്.

ഓപ്പൺ മൈൻ്റ് ഇൻ്റർനാഷണൽ ചെയർമാൻ അജിത്ത് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ലൈബറി പ്രസിഡണ്ട് കെ.സുകുമാരൻ അധ്യക്ഷത വഹിച്ചു. എൻ.കെ.സുരേന്ദ്രൻ, രവീന്ദ്രൻ മലയിൽ, എൻ.കെ.മുരളി, ഇ കെ പ്രജേഷ്, കനാത്ത് വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അദിൻ എസ് നായർ ( പ്രസിഡൻ്റ്), ശ്രീരാം ഈന്താട്ട് (സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.

Comments

COMMENTS

error: Content is protected !!