CRIME

ജയിലില്‍നിന്നുള്ള ഫോണ്‍വിളി: അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ ഡിജിപിയുടെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍നിന്ന് തടവുകാര്‍ നടത്തുന്ന ഫോണ്‍ വിളികളെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്തുനല്‍കി.

 

തടവുകാര്‍ ആരെയൊക്കെയാണ് വിളിക്കുന്നതെന്ന് കണ്ടെത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തില്‍ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു. അധികൃതര്‍ പിടിച്ചെടുത്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ആരെയൊക്കെയാണ് വിളിച്ചതെന്ന് കണ്ടെത്തണമെന്നാണ് ആവശ്യം.

 

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടിസുനി അടക്കമുള്ളവരുടെ ഫോണ്‍വിളി സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്തിനെപ്പറ്റി ഖത്തര്‍ പോലീസിന് വിവരം നല്‍കിയതിന് കൊടുവള്ളി നഗരസഭാ കൗണ്‍സിലറെ കൊടിസുനി ഭീഷണിപ്പെടുത്തിയെന്നത് അടക്കമുള്ള വിവരങ്ങളാണ് പുറത്തുവന്നത്.

 

ഈ സാഹചര്യത്തിലാണ് ജയിലില്‍ നിന്നുള്ള ഫോണ്‍ വിളികളെപ്പറ്റി അന്വേഷണം വേണമെന്ന ജയില്‍ ഡി.ജി.പിയുടെ ആവശ്യം.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button