ജയോത്സവം 2023 പ്രശസ്ത മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു
കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കുറ്റ്യാടി മണ്ഡലത്തിലെ പൊതു വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി രൂപീകരിച്ച സ്മാര്‍ട്ട് കുറ്റ്യാടിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളേയും നൂറു ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെയും അനുമോദിച്ചു.
വടകര ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വിജയോത്സവം 2023 പ്രശസ്ത മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ ലക്ഷ്യം കേവലം സാമ്പത്തിക നേട്ടം കൈവരിക്കല്‍ മാത്രമായി തീരരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്തൊക്കെ പ്രലോഭനങ്ങള്‍ ഉണ്ടായാലും ലഹരി ഉള്‍പ്പെടെയുള്ള അരുതാത്ത കാര്യങ്ങളിലേക്ക് പോകില്ല എന്ന് ദൃഢമായി ഉറപ്പിച്ച് പറയാന്‍ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ 10 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിൽ നിന്നും,11 ഹൈസ്‌കൂളുകളിൽ നിന്നും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 1266 വിദ്യാര്‍ഥികളെയാണ് ഉപഹാരം നല്‍കി ആദരിച്ചത്. കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം ശ്രീലത, കെ.പി ചന്ദ്രി, കെ.പി വനജ, ആര്‍ഡിഡി എം സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി റീന, പി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എന്‍.എം വിമല, കൂടത്താം കണ്ടി സുരേഷ്, സി.എം യശോദ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ അഷറഫ്, സബിത മണക്കുനി, കാട്ടില്‍ മൊയ്തു, കെ.കെ ബിജുള, നയീമ കുളമുള്ളതില്‍, ഒ.ടി നഫീസ, കെ.പി റീത്ത, വി.കെ ജ്യോതിലക്ഷ്മി, ഡിഇഒ ഹെലന്‍ ഹൈസന്ത് മെന്റോസ്, പി.കെ ദിവാകരന്‍, കെ പി പ്രമോദ്, വടയക്കണ്ടി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ കെ ദിനേശന്‍ സ്വാഗതവും ഒ പി ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.