ജലജീവൻ മിഷൻ സ്റ്റേക്ക് ഹോൾഡേഴ്സിനുള്ള പരിശീലനം പൂർത്തിയായി
പാലേരി : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി, സ്റ്റേക്ക് ഹോൾഡേഴ്സിനുള്ള ഒന്നാംഘട്ട പരിശീലനം പാലേരി സ്കൂളിൽ വാർഡ് മെമ്പർ സെഡ് എ സൽമാൻ ഉദ്ഘാടനം ചെയ്തു. ചെറിയകുമ്പളം, പാലേരി, കുന്നശ്ശേരി, തോടത്താംക്കണ്ടി, കൈതേരി മുക്ക്, തരിപ്പിലോട് എന്നീ വാർഡുകളിലെ തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് പരിശീലനം നൽകിയത്. 2024 ആവുന്നതോടെ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ഈ പദ്ധതിയിലൂടെ ശുദ്ധജലം ലഭ്യമാക്കും. സ്വാഭാവിക ജലസ്രോതസ്സുൾ നവീകരിച്ച് ശുദ്ധജലമൊഴുക്കാനും ഈ പദ്ധതി സഹായകമാവും.
ചങ്ങരോത്ത് പഞ്ചായത്തിൽ പദ്ധതിയുടെ സഹായ പ്രവർത്തന സംഘടന സെന്റ് തോമസ് അസോസിയേഷൻ ഫോർ സോഷ്യൽ സർവ്വീസ് ആയിരിക്കുമെന്ന് നിശ്ചയിച്ചു. പ്രെജക്റ്റ് ടീം അംഗം ജയ്മോൻ സബാസ്റ്റ്യൻപദ്ധതി വിശദീകരിച്ചു. മൂന്നാം വാർഡ് മെമ്പർ പി ജാനു അദ്ധ്യക്ഷയായിരുന്നു. എം കെ ഫാത്തിമ, എം എം ജാഫർ, ബിന്ദു സുരേഷ്, ഷിജ എന്നിവർ സംസാരിച്ചു.
വാർഡ് കൺവീനർ എൻ കെ കൈലാസൻ സ്വാഗതവും കമ്യൂണിറ്റി ഫെസിലിറ്റേറ്റർ ജീൻസി റെജി നന്ദിയും പറഞ്ഞു.