പയ്യോളിയില്‍ യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പയ്യോളി: യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയനിക്കാട് എരവത്ത് മണികണ്ഠന്‍ (34) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മുറിയില്‍ മകനെ തൂങ്ങിനിലയില്‍ കണ്ട അമ്മ ഉടനെ സമീപവാസികളെ വിളിച്ചുവരുത്തുകയും വാതില്‍ ചവിട്ടി തുറന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കൊയിലാണ്ടി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകുന്നേരത്തോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. പ്രേമന്റെയും രാധയുടെയും മകനാണ് മണികണ്ഠന്‍. പെയിന്റിങ് തൊഴിലാളിയാണ്. സഹോദരി: പരേതയായ മഞ്ജു.

Comments
error: Content is protected !!