KOYILANDILOCAL NEWS
‘ജവാൻ വാസു പൂക്കാട്ട്’ സ്മാരക റോഡ് ഉദ്ഘാടനം ചെയ്തു
ചെങ്ങോട്ടുകാവ് :’ജവാൻ വാസു പൂക്കാട്ട്’ സ്മാരക റോഡ് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മേലൂർ ഈസ്റ്റ് നാലാം വാർഡിൽ 4. 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ജ്യോതി പീടിക പാടശേഖരം റോഡ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു ഉദ്ഘാടനം ചെയ്തു.
റോഡ് കൺവീനർ ടി.പി.സോമൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ ബാബു പൂക്കാട്ട് അദ്ധ്യക്ഷനായി. Nreg എഞ്ചിനീയർ അചന്യരാജ് ,ഓവർസിയർ വരുൺ .എ , സത്യൻ എന്നിവർ സംസാരിച്ചു. Nreg മാറ്റ് ഗിരിജ പറയൻ കണ്ടി നന്ദി രേഖപ്പെടുത്തി. പാടശേഖരത്തിലെ പ്രധാന കർഷകനായിരുന്ന ജവാൻ വാസു ഏട്ടൻ്റ പേരിലാണ് ഈ റോഡ് അറിയപ്പെടുക.
Comments