ജാതിമത ചിന്തകൾക്ക് അതീതമാണ് കല; ഡോ. ഹുസൈൻ രണ്ടത്താണി

പേരാമ്പ്ര: ജാതി മത ചിന്തകൾക്ക്‌ അതീതമാണ് കലയെന്നും എല്ലാവരെയും ഒന്നിപ്പിക്കാനും പരസ്പരം സ്നേഹം പകരാനും കലക്കുള്ള പങ്ക് വളരെ വലുതാണെന്നും മൊയിൻ കുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി പറഞ്ഞു. ചെറുവണ്ണൂർ സബർമതി ഫെസ്റ്റ് ഗ്രാമോത്സവം 2022ന്റെ  സമാപന സമ്മേളന സാംസ്‌കാരിക സായാഹ്നത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പി ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. പി കെ സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ സജീവൻ, കെ അജിത, പൂക്കാട് കലാലയം സെക്രട്ടറി യു കെ രാഘവൻ, സ്വാഗതസംഘം ഭാരവാഹികളായ വിജയൻ ആവള, ഹരിദാസൻ എൻ എന്നിവർ സംസാരിച്ചു. സബർമതിയുടെ ഈ വർഷത്തെ വനിതാരത്ന പുരസ്‌കാരം ഡയാന ലിസിക് ഹുസൈൻ രണ്ടത്താണി സമ്മാനിച്ചു.

ഫ്ലവഴ്സ് ടോപ് സിംഗർ ശ്രീനന്ദ, നീറ്റു പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്വാതി ചോല എന്നിവരെ ആദരിച്ചു തുടർന്ന് വളാഞ്ഞിയിൽ മാണിക്കവും സംഘവും അവതരിപ്പിച്ച ഞാറ്റ് പാട്ട് ആവള സ്മാരക ഗ്രന്ഥാലയം  അവതരിപ്പിച്ച രാജാസൂയം കോൽക്കളി, ശങ്കരൻ നമ്പൂതിരിയുടെ സംഗീതകച്ചേരി മൊയിൻ കുട്ടി സ്മാരക മാപ്പിള കല അക്കാദമിയുടെ ഇഷലിമ്പം മാപ്പിള പാട്ട് വിരുന്ന് എന്നിവ അരങ്ങേറി.

Comments

COMMENTS

error: Content is protected !!