KERALAMAIN HEADLINES

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു


ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും

മഴ കുറവുണ്ടെങ്കിലും ജില്ലയില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതും പരിഗണിച്ചാണ് അവധി. തുടര്‍ച്ചയായി മഴപെയ്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വം പരിശോധിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. എല്‍ എസ് ജിഡി അസിസ്റ്റന്റ് എന്‍ജിനീയറും ഓവര്‍സിയറും സ്‌കൂളുകള്‍ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് അതത് പഞ്ചായത്ത് സെക്രട്ടറിക്കും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും നാളെ റിപ്പോര്‍ട്ട് നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. നഗരസഭകളിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് കോര്‍പ്പറേഷന്‍ എ ഇമാരും റിപ്പോര്‍ട്ട് നല്‍കണം

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button