ജില്ലയില്‍ 626 പേര്‍ക്ക് കോവിഡ്: 450 പേര്‍ക്ക് രോഗമുക്‌തി
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 626 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും പോസിറ്റീവായി. ഒന്‍പത് പേരുടെ ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കം വഴി 612 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6320 പേരെ പരിശോധനക്ക് വിധേയരാക്കി. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 450 പേര്‍ കൂടി രോഗമുക്‌തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്ന് എത്തിയവര്‍ 2. ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 3. ഉറവിടം വ്യക്‌തമല്ലാത്തവര്‍ 9. കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 4. പുതുതായി വന്ന 2715 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 33421 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 182834 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.