മജ്ജമാറ്റിവെച്ച കുഞ്ഞുങ്ങള്‍ ആസ്റ്റര്‍ മിംസില്‍ ഒത്തുചേര്‍ന്നു.

കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ നിന്ന് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച കുഞ്ഞുങ്ങളും രക്ഷിതാക്കളും ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവെച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി മജ്ജമാറ്റിവെക്കലിന് വിധേയരായ 30 കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളുമാണ് ഓണ്‍ലൈനിൽ ഒത്തുചേർന്നത്. സൗജന്യമായി ശസ്ത്രക്രിയ ചെയ്ത പത്തോളം കുട്ടികളും സംഗമത്തിൽ ഉണ്ടായിരുന്നു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മുന്‍, ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. കോവിഡിന്റെ വ്യാപനകാലത്ത് ആസ്റ്റര്‍ മിംസ് നടത്തിയ ഇടപെടലുകളെ ടീച്ചര്‍ സ്മരിച്ചു.

സൗജന്യ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ ഇനി ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി, ആസ്റ്റർ മിംസ് ചെയർമാൻ ആസാദ് മൂപ്പൻ പറഞ്ഞു. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍ ആസ്റ്റര്‍ ഒമാന്‍ ആന്റ് കേരള), ഡോ. കെ വി. ഗംഗാധരന്‍ (ഡയറക്ടര്‍, ആസ്റ്റര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), ഡോ. എം ആര്‍. കേശവന്‍ (കണ്‍സല്‍ട്ടന്റ്, പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ്), ഡോ. വി. സുദീപ് (സീനിയര്‍ സ്പെഷ്യലിസ്റ്റ്, ക്ലിനിക്കല്‍ ഹെമറ്റോളജി), ഡോ. കെ പി. ശ്രീലേഷ് (കണ്‍സല്‍ട്ടന്റ്, മെഡിക്കല്‍ ഓങ്കോളജി), കെ കെ. ഹാരിസ് (ചെയര്‍മാന്‍, ഹോപ് ചൈല്‍ഡ് കെയര്‍ ഫൗണ്ടേഷന്‍), ഡോ. സൈനുല്‍ ആബിദിന്‍ (മെഡിക്കല്‍ ഡയറക്ടര്‍, ഹോപ്), മുഹമ്മദ് ഷാഫി (ചെയര്‍മാന്‍, ഓവര്‍സീസ് ഓപ്പറേഷന്‍സ്-ഹോപ്), ഡോ. എബ്രഹാം മാമ്മന്‍ (സി എം എസ്), എന്നിവര്‍ സംസാരിച്ചു. ഡോ. അരുണ്‍ ചന്ദ്രശേഖര്‍ സ്വാഗതം പറഞ്ഞു. ലുക്മാന്‍ (സി ഒ ഒ, ആസ്റ്റര്‍ മിംസ്) നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!