DISTRICT NEWS

ജില്ലയിൽ മഴ മുന്നറിയിപ്പ്; കോഴിക്കോട് 41.4 മില്ലീമീറ്റർ മഴയും കൊയിലാണ്ടി 29 മില്ലീമീറ്റർ മഴയും വടകര 27 മില്ലീമീറ്റർ മഴയും ലഭിച്ചു.

കോഴിക്കോട് ജില്ലയിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് (ആഗസ്റ്റ് 2 )24 മണിക്കൂറിൽ കോഴിക്കോട് 41.4 മില്ലീമീറ്റർ മഴയും കൊയിലാണ്ടി 29 മില്ലീമീറ്റർ മഴയും വടകര 27 മില്ലീമീറ്റർ മഴയും ലഭിച്ചു. ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റോടു കൂടിയ മഴക്കും (50KMPH ) സാധ്യതയുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം.മലയോരമേഖലയിലേക്കും മറ്റു അപകടസാധ്യതാ പ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.അത്തരം സാഹചര്യമുണ്ടായാൽ വൈദ്യുതി വിതരണം തടസ്സപ്പെടാം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങിയാൽ ഗതാഗതസൗകര്യം തടസ്സപ്പെടാനുള്ള സാധ്യതയുമുണ്ട്.വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി ജാഗ്രത പാലിക്കണം.ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ലന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button