CALICUTDISTRICT NEWS

ജില്ലയിൽ 1,661 കോവിഡ് കിടക്കകൾ ഒഴിവ് സി.എഫ്.എൽ.ടി.സികളിൽ 1232 കിടക്കകൾ


കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 63 കോവിഡ് ആശുപത്രികളിലായി 3,408 കിടക്കകളിൽ  1,661 എണ്ണം ഒഴിവുണ്ട്. 66 ഐ. സി.യു കിടക്കകളും 26 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 428 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 530 കിടക്കകൾ, 24 ഐ.സി.യു, 23 വെന്റിലേറ്റർ, 208 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്.

13 സി.എഫ്.എൽ.ടി.സികളിലായി  1,610 കിടക്കകളിൽ  1,232 എണ്ണം ബാക്കിയുണ്ട്. നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 630 കിടക്കകളിൽ 314 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2,527 കിടക്കകളിൽ 1,828 എണ്ണം ഒഴിവുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button