LOCAL NEWS

ജില്ലാ കലക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരം വിവിധ ഡിപ്പാർട്ടുമെൻ്റുകൾ സംയുക്തമായി കൊയിലാണ്ടി ടൗണിൽ പൊതുവിപണിയിൽ പരിശോധന നടത്തി


കോഴിക്കോട് : ജില്ലാ കലക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരം, സിവിൽ സപ്ലൈസ്, റവന്യൂ, ലീഗൽ മെട്രോളജി, ഡിപ്പാർട്ടുമെൻ്റുകൾ സംയുക്തമായി കൊയിലാണ്ടി ടൗണിൽ പൊതുവിപണിയിൽ പരിശോധന നടത്തി. മൊത്തം 15 കടകളിൽ പരിശോധന നടത്തിയതിൽ, വിലനിലവാരം പ്രദർശിപ്പിക്കാത്തതുൾപ്പെടെ 4 കടകളിൽ ക്രമക്കേടുകൾ കാണുകയും നോട്ടീസ് നൽകുകയും ചെയ്തു. മേൽ കടകൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ നൽകുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ശ്രീ.ചന്ദ്രൻ കുഞ്ഞിപ്പറമ്പത്ത് അറിയിച്ചു.

പരിശോധനയിൽ ഡെപ്യൂട്ടി തഹസിൽദാർ ശ്രീ.പി.ശശിധരൻ , ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ശ്രീ.ഷാജിർ .കെ , റേഷനിംഗ് ഇൻസ്പെക്ടർമാരായ ശ്രീ. പി രാധാകൃഷ്ണൻ ,വി.വി .ഷിബു , മറ്റു ജീവനക്കാരായ ശ്രീ നിജിൻ രാജ് , ഗിരീഷ് കുമാർ .ഇ , ജ്യോതി ബസു എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ക്രമക്കേടുകൾ കണ്ടെത്തിയാൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button