വെടിക്കെട്ടിനിടെ തെങ്ങിനു തീപിടിച്ചു

കൊയിലാണ്ടി:  മുത്താമ്പി ചെറിയപ്പുറം പരദേവത  ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ തെങ്ങിന് തീപിടിച്ചു. വെടിക്കെട്ടിൽ നിന്നും തെറിച്ചുവീണ അമിട്ട് വീണാണ് തീ പിടിച്ചത്. രാത്രി 11 മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ  തുടർന്ന് എസ്.എഫ്.ആർ.ഒ. റഫീഖ് കാവിലിന്റെ നേതൃത്വത്തിലുള്ള കൊയിലാണ്ടിയിലെ  അഗ്നിരക്ഷാസേനാംഗങ്ങൾ  എത്തി തീ അണച്ചു.   ഫയർ & റെസ്ക്യൂ ഓഫീസർമാരായ പി.വി.മനോജ് ,ജിനീഷ്‌കുമാർ, ഇ എം.നിധിപ്രസാദ്‌ ,അഖിൽ, ഹോം ഗാർഡ് ടി.പി. ബാലൻ  എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
Comments

COMMENTS

error: Content is protected !!