ജില്ല വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നിയമ ബോധവൽക്കരണ പരിപാടി നടത്തി
ജില്ല വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കൊയിലാണ്ടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി താലൂക്കിലെ മുഴുവൻ വിദ്യാലയങ്ങളിലേയും അധ്യാപക പ്രതിനിധികൾക്ക് പോക്സോ നിയമങ്ങളെപ്പറ്റിയും ബാലാവകാശനിയമങ്ങളെപ്പറ്റിയും നിയമ ബോധവൽക്കരണ പരിപാടി നടത്തി.
കൊയിലാണ്ടി ഗവ. ഗേൾസ് ഹൈസ്ക്കൂൾ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ബഹു: ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് ടിപി അനിൽ ഉൽഘാടനം നിർവ്വഹിക്കുകയും ബഹു: സബ്ബ് ജഡ്ജും ഡി എൽ എസ് എ സിക്രട്ടറിയുമായ എം പി ഷൈജൽ അദ്ധ്യക്ഷം വഹിക്കുകയും ചെയ്തു. ചടങ്ങിൽ ജില്ല വിദ്യാഭ്യാസ ഓഫീസർ ഹെലൻ ഹൈസന്ത് മെൻഡോൺസ് വിശിഷ്ടാതിഥിയായിരുന്നു.
പോക്സോ നിയമങ്ങളും ബാലാവകാശ നിയമങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ബി ബബിത ക്ലാസെടുത്തു. വിവിധ സ്ക്കൂളുകളെ പ്രതിനിധീകരിച്ച് 217 അധ്യാപകർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.
ചടങ്ങിന് ഗവ. ഗേൾസ് ഹൈസ്ക്കൂൾ പ്രധാനാധ്യാപിക കെ ഗീത സ്വാഗതം പറയുകയും കൊയിലാണ്ടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി സിക്രട്ടറി കെ. ധനേഷ് നന്ദിയും പ്രകാശിപ്പിച്ചു