അദ്ധ്യാപകർ വിദ്യാർത്ഥികളുടെ അരികിലേക്ക്

കൊയിലാണ്ടി : കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഓണ്‍ലൈനില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ ക്ഷേമാന്വേഷണത്തിനും പഠനപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനും അദ്ധ്യാപകരും, വിദ്യാലയ സമിതി പ്രവര്‍ത്തകരും വീടുകളിലേക്ക് പോയപ്പോള്‍ ഓണ്‍ ലൈന്‍ ക്ലാസിനെപ്പറ്റി രക്ഷിതാക്കളുടെ അഭിപ്രായം വളരെ മികച്ചതായിരുന്നു. ഓണ്‍ലൈനായി നടത്തിയ രാമായണ പാരായണം, സ്വാതന്ത്ര്യ ദിന ക്വിസ്, യോഗ, കലാമേള, ഗണിത ശാസ്ത്രമേള, പാദ വാര്‍ഷിക, അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയങ്ങള്‍, എന്നിവയില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങളും വീട്ടില്‍ വെച്ച് നല്‍കി.

Comments

COMMENTS

error: Content is protected !!