KERALAMAIN HEADLINES

ജി-മെയില്‍ ഉപയോക്താക്കള്‍ക്ക് നിരവധി മാറ്റങ്ങളുമായി ഗൂഗിളിന്റെ പരിഷ്‌കരിച്ച രൂപം പുറത്തിറങ്ങി

ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ജി-മെയിൽ ഉപഭോക്താക്കൾക്ക് നിരവധി മാറ്റങ്ങളുമായി ഗൂഗിളിന്റെ പരിഷ്‌കരിച്ച രൂപം പുറത്തിറങ്ങി.  ജി-മെയിലിലെ ഏറ്റവും പുതിയ അപ്‌ഡേഷനനുസരിച്ച് ഇനി മുതല്‍ ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ചാറ്റ് തുടങ്ങിയവ ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമാകും.

ഗൂഗിള്‍ ആപ്പുകളിലേക്ക് ഒരുമിച്ച് ആക്‌സസ് നല്‍കുന്ന ഓപ്ഷൻ അപ്ഡേറ്റ് ചെയ്ത പുതിയ ജി-മെയിലില്‍ ഉണ്ട്. ജി-മെയിലിന്റെ പഴയ രൂപത്തിലേക്ക് മടങ്ങാനുള്ള ഉപയോക്താവിന്റെ നിലവിലുള്ള ഓപ്ഷനും വൈകാതെ ഗൂഗിള്‍ തിരിച്ചെടുക്കും.

ജി-മെയില്‍, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ചാറ്റ്, സ്പേസ് എന്നിവ പോലുള്ള ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ ഒരിടത്ത് എത്തിച്ചുകൊണ്ടാണ് ജി-മെയിലിന് പുതിയ ഡിസൈന്‍ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ വ്യത്യസ്ത ആപ്പുകളിലേക്കും എളുപ്പത്തില്‍ ആക്സസ് നല്‍കാനാണ് പുതിയ യുഐ ലക്ഷ്യമിടുന്നത്.

പുതിയ യുഐ ഉപയോഗിച്ച് ഉപയോക്താവിന് ജി-മെയില്‍ തീമും മാറ്റാം. ഉപയോക്താക്കള്‍ക്ക് ഡിഫോള്‍ട്ട് ആപ്പുകള്‍ നീക്കം ചെയ്യാനും പെട്ടെന്നുള്ള ആക്സസിനായി പ്രധാനപ്പെട്ട ആപ്പുകള്‍ ചേര്‍ക്കാനും കഴിയും. ഈ വര്‍ഷം ജനുവരി മുതലാണ് ഗൂഗിള്‍ ജി-മെയിലില്‍ പരീക്ഷണങ്ങള്‍ തുടങ്ങിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button