അടച്ചു പൂട്ടാൻ കേന്ദ്രം. കേരളത്തിൽ ഭൂരിപക്ഷ ജില്ലകളും പരിധിയിൽ

രാജ്യത്ത് പതിനഞ്ച് ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളിൽ ലോക്‌ഡൗണിന്  കേന്ദ്ര ആരോഗ്യമാന്ത്രാലയം നിർദ്ദേശിച്ചു. 150 ജില്ലകളുടെ പട്ടിക ഇതിനായി  തയ്യാറാക്കി. സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും  അന്തിമ തീരുമാനം. കേരളത്തിൽ സമ്പൂർണ്ണ അടച്ചു പൂട്ടൽ വേണ്ട എന്നാണ് സർവ്വ കക്ഷി യോഗത്തിൽ തീരുമാനം ഉണ്ടായിരുന്നത്. എന്നാൽ രോഗ വ്യാപനത്തിൻ്റെ തീവ്രത കൂടുകയാണ്.

കേരളത്തിൽ മിക്ക ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. കോഴിക്കോടും, എറണാകുളത്തുമാണ് സംസ്ഥാനത്ത് തന്നെ എറ്റവും കൂടുതൽ കേസുകൾ റിപ്പോ‍‍ർട്ട് ചെയ്യുന്നത്. ഇന്നലെ സംസ്‌ഥാനത്ത്‌ 23.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രാജ്യത്ത്‌ കോവിഡ്‌ മരണം രണ്ട്‌ ലക്ഷത്തിനടുത്ത് എത്തി. ചൊവ്വാഴ്‌ച രാവിലെ വരെയുള്ള  ആകെ മരണം 1,97,894 ആയി. 24 മണിക്കൂറിൽ 2771 മരണം. ഒരാഴ്‌ചയ്ക്കിടെ 15,323 പേര്‍ രോഗ ബാധമൂലം മരിച്ചു.

ഒരാഴ്ചയായി രാജ്യത്ത് പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. പ്രതിദിന മരണ സംഖ്യ ചൊവ്വാഴ്ച മൂവായിരം കടന്നു.

രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്സീൻ രജിസ്ട്രേഷൻ ഇന്നു തുടങ്ങും. വൈകീട്ട് നാല് മണിമുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും.

Comments

COMMENTS

error: Content is protected !!