CALICUTDISTRICT NEWS
ജീവിത ശൈലീരോഗങ്ങളെ ചെറുക്കാന്‍ സിവില്‍ സ്റ്റേഷനില്‍ ഓപ്പണ്‍ ജിം വരുന്നു
ജീവിത ശൈലീരോഗങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നേത്യത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ ഓപ്പണ്‍ ജിം സ്ഥാപിക്കുന്നു. എയര്‍ വാക്കര്‍, ചെസ്റ്റ് ഷേപ്പര്‍, ലെഗ് ഷേപ്പര്‍, സിംഗില്‍ സ്‌കയര്‍, വെയ്സ്റ്റ് ഷേപ്പര്‍, ഷോള്‍ഡര്‍ ഷേപ്പര്‍, ബാക്ക് ഷേപ്പര്‍, സൈക്കിള്‍, ഷോള്‍ഡര്‍ വീല്‍ എന്നീ ഉപകരണങ്ങളാണ് ജിമ്മില്‍ ഉണ്ടായിരിക്കുക. 44,0000 രൂപ ചിലവഴിച്ചാണ് ഓപ്പണ്‍ ജിം നിര്‍മിക്കുന്നത്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് ജിം ഒരുക്കുക.
സാക്ഷരതയിലും ആരോഗ്യമേഖലയിലും എറെ മുന്നിലായ നമ്മള്‍ അനുദിനം ജീവിതശൈലീരോഗ ബാധിതരായിക്കൊണ്ടിരിക്കുകയാണ്. ഇതിനൊരു മുന്‍കരുതലെന്ന നിലയിലാണ് വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുക എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി സിവില്‍സ്റ്റേഷനില്‍ ‘ഓപ്പണ്‍ ജിം’ സ്ഥാപിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ പറഞ്ഞു. കലക്ടറേറ്റ് ഡി ബ്ലോക്കിന് സമീപം പോസ്റ്റോഫീസിന് മുന്‍വശത്താണ് ഓപ്പണ്‍ജിം വരുന്നത്. നിര്‍മ്മിതി കേന്ദ്രയാണ് പ്രവൃത്തി എറ്റെടുത്ത് നടത്തുന്നത്
Comments