ജേസി നഴ്‌സറി കലോല്‍സവം പൊയില്‍ക്കാവില്‍

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടി സംഘടിപ്പിക്കുന്ന 29മത് ജേസി നഴ്‌സറി കലോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 19ന് പൊയില്‍ക്കാവ് എച്ച്.എസ്.എസ്സിലാണ് കലോല്‍സവം നടക്കുക. രാവിലെ ഒന്‍പത് മണി മുതല്‍ എട്ട് വേദികളിലായാണ് കലോല്‍സവം നടക്കുക. 11 മണിക്ക് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂമുളളി കരുണാകരന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം ദേവിക സഞ്ജയ് മുഖ്യാതിഥിയായിരിക്കും. എല്‍.കെ.ജി,യൂ.കെ.ജി വിദ്യാര്‍ത്ഥികള്‍ക്കായി കളറിംങ്ങ്,കവിതാ പാരായണം,കഥപറയല്‍,സംഘഗാനം,പ്രശ്ചന്നവേഷം,നാടോടി നൃത്തം,ഒപ്പന,സംഘനൃത്തം എന്നീ ഇനങ്ങളിലാണ് മല്‍സരം. പങ്കെടുക്കുന്ന കുട്ടികള്‍ക്കെല്ലാം ട്രോഫി നല്‍കും. കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളിന് ജേസി സുജിത്ത് മെമ്മോറിയല്‍ ട്രോഫിയും,രണ്ടാം സ്ഥാനം നേടുന്ന സ്‌കുളിന് ജേസിറ്റ് ട്രോഫിയും,മൂന്നാം സ്ഥാനക്കാര്‍ക്ക് ജെ.ജെ.രാഹുല്‍ സുജിത്ത് മെമ്മോറിയല്‍ ട്രോഫിയും നല്‍കും.
Comments

COMMENTS

error: Content is protected !!