ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുമായി കാവുംവട്ടം യുപി സ്കൂള്‍
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുമായി കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടം യുപി സ്കൂള്‍. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കുന്നതിന്റെ പ്രഖ്യാപനം ഇന്ന് നടന്നു.കൊയിലാണ്ടി എഇഒ സുധ പിപി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പ്രഖ്യാപനം നടത്തി.
പുരുഷ മേധാവിത്വ സമൂഹത്തില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നത് കൊണ്ട് മാത്രം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. എന്നാല്‍ തുല്യത എന്ന ചിന്തയിലേക്ക് ആദ്യ പടിയെന്ന നിലയിലാണ് യൂണിഫോം നടപ്പിലാക്കുന്നതെന്ന് പിടിഎ അറിയിച്ചു. അതിന്റെ പ്രധാനപ്പെട്ട ചുവടുവെപ്പാണ് ഇന്നത്തേതെന്നും പിടിഎ പ്രസിഡന്റ് ടി ഇ ബാബു പറഞ്ഞു. പുതിയ അധ്യയന വര്‍ഷത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതിനായി മെയ് മാസത്തില്‍ തന്നെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രക്ഷിതാക്കളുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് തുല്യതയുടെ യൂണിഫോം നടപ്പാക്കിയതെന്ന് പ്രധാനധ്യാപിക സുധ അറിയിച്ചു.