ജെ ആർ ഫാഷൻ ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം കവർന്ന പ്രതിയെ പിടികൂടി

കൊയിലാണ്ടി: ജെ ആർ ഫാഷൻ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച പ്രതി, പോലീസിന്റെ പിടിയിലായതായി അന്വേഷണ സംഘം അറിയിച്ചു. മുക്കത്തെ മൂത്താട്ടിൽ വീട്ടിൽ പ്രകാശൻ(53)ആണ് അറസ്റ്റിലായത്. മാനന്തവാടിയിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. 26ന് രാവിലെയാണ് കൊയിലാണ്ടി ജെ ആർ ഫാഷൻ ജ്വല്ലറിയിൽ നിന്ന് രണ്ടര പവനോളം വരുന്ന ആഭരണങ്ങൾ മോഷണം പോയത്. വെള്ളി ആഭരണം ചോദിച്ചെത്തിയ ആൾ കൈയിലുണ്ടായിരുന്ന കുട ജ്വല്ലറി മേശപ്പുറത്ത് വെച്ച് , ആഭരണ വെച്ച കവറോടുകൂടി എടുത്ത് കൊണ്ട് പോകുകയായിരുന്നു.

മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ കലിക്കറ്റ് പോസ്റ്റ് പുറത്ത് വിട്ടിരുന്നു. കൊയിലാണ്ടി സി ഐ, എൻ സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ, എം എൽ അനൂപ്, എ എസ് ഐ, രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനീഷ്, സി പി ഒ,സി നിരാജ്, തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കുമെന്നറിയുന്നു.

Comments

COMMENTS

error: Content is protected !!