ജേസി നഴ്സറി കലോൽസവം സമാപിച്ചു. *പേരാമ്പ്ര സെൻറ് ഫ്രാൻസിസ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ*

കൊയിലാണ്ടി:ജില്ലാതല ജേസി നഴ്സറി കലോത്സവത്തിൽ പേരാമ്പ്ര സെൻറ് ഫ്രാൻസിസ് സ്കൂൾ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.രണ്ടാം സ്ഥാനം കോഴിക്കോട്  സിൽവർഹിൽസ്‌ സ്കൂളും മൂന്നാം സ്ഥാനം വടകര അമൃത പബ്ലിക് സ്കൂളും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു . സമാപന ചടങ്ങിൽ ജെസിഐ കൊയിലാണ്ടിയുടെ പ്രസിഡൻറ് ഡോ. റഹീസ് കെ മിൻഹാൻസ്, ഡോ.ബി.ജി അഭിലാഷ്,ഗോകുൽ ,ഡോ. ശബ്‌ന റഹീസ്, അഡ്വ. ജതിഷ് ബാബു തുടങ്ങിയവർ  സംസാരിച്ചു.
Comments

COMMENTS

error: Content is protected !!