KERALA
ജോണ്‍ പോളിന്റെ സംസ്‌കാരം നാളെ; രാവിലെ 8 മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം
തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ സംസ്‌കാരം നാളെ വൈകീട്ട് നാല് മണിക്ക് ഇളംകുളം സുറോന ചര്‍ച്ചില്‍ നടക്കും. രാവിലെ 8 മണി മുതല്‍ 11 മണി വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനമുണ്ടാകും. പിന്നീട് ചാവറയിലും പൊതുദര്‍ശനം നടക്കും. ഇന്ന് ജോണ്‍ പോളിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ ഉച്ചയോടെ മരടിലെ വീട്ടിലേക്ക് മാറ്റും.
Comments