ജോൺ എബ്രഹാം സാംസ്കാരികവേദി അവാർഡ് മനോജ് കാനക്ക്; വി കെ ശ്രീരാമൻ അവാർഡ് സമ്മാനിക്കും

കോഴിക്കോട്: ജോൺ എബ്രഹാം സാംസ്‌കാരിക വേദിയുടെ 2019 ലെ ജോൺ എബ്രഹാം അവാർഡ് ചലച്ചിത്ര സംവിധായകൻ മനോജ്‌ കാനക്ക്. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ മെയ് 29 ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന പരിപാടിയിൽ നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ അവാർഡ് മനോജ് കാനക്ക് സമ്മാനിക്കും. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയതാണ് അവാർഡ്.തുടർന്ന് വി കെ ശ്രീരാമൻ ജോൺ എബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തും.

ജി പി രാമചന്ദ്രൻ, സി എസ് വെങ്കിടേശ്വരൻ, വി ടി മുരളി, നവാസ് പൂനൂർ, വീ സി ബീജ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ജൂറി പ്രതിനിധി ജി പി രാമചന്ദ്രൻ, കെ അജിത, ശോഭീന്ദ്രൻ മാഷ്, കെ ജെ തോമസ്, അപ്പുണ്ണി ശശി, സ്കറിയ മാത്യു,
ബൈജു മേരിക്കുന്ന്, ആർ റിജു, വി എ ബാലകൃഷ്ണൻ,പി കെ പ്രിയേഷ് കുമാർ എന്നിവർ അവാർഡ്ദാന ചടങ്ങിൽ
പങ്കെടുത്ത്‌ സംസാരിക്കും. ഖത്തറിലെ പ്രവാസി സാംസ്കാരിക സംഘടനയാണ് ജോൺ എബ്രഹാം സാംസ്കാരികവേദി.

 

Comments

COMMENTS

error: Content is protected !!