KERALAUncategorized

ജ്യൂസ്-ജാക്കിങിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്

ജ്യൂസ്-ജാക്കിങിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. പൊതു സ്ഥലങ്ങളില്‍ ലഭ്യമായിരിക്കുന്ന സൗജന്യ ചാര്‍ജിങ് പോയിന്റുകള്‍ വഴി ഹാക്കര്‍മാര്‍ക്ക് യൂസര്‍മാരുടെ ഡാറ്റ ചോര്‍ത്താന്‍ കഴിയും. ഇത്തരം പൊതുചാര്‍ജിങ് പോയിന്റുകളില്‍ നിന്ന് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിങ് എന്നറിയപ്പെടുന്നത്.

വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, മാളുകള്‍ എന്നിവിടങ്ങളിലെ സൗജന്യ ചാര്‍ജിങ് പോയിന്റുകള്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നു. ചാര്‍ജിങിനായുള്ള യുഎസ്ബി പോര്‍ട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ഉപയോഗിക്കുന്നു. പൊതുചാര്‍ജിങ് സ്റ്റേഷനില്‍ മാല്‍വെയറുകള്‍ ലോഡു ചെയ്യുന്നതിന് തട്ടിപ്പുകാര്‍ ഒരു യുഎസ്ബി കണക്ഷന്‍ ഉപയോഗിക്കുന്നു. അല്ലെങ്കില്‍ മാല്‍വെയര്‍ ബന്ധിതമായ കണക്ഷന്‍ കേബിള്‍ മറ്റാരോ മറന്നുവെച്ച രീതിയില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ പ്ലഗ് ഇന്‍ ചെയ്തിരിക്കുന്നു. മറ്റുള്ളവര്‍ ഇതുപയോഗിച്ച് ചാര്‍ജ് ചെയ്യുമ്പോള്‍ ജ്യൂസ് ജാക്കിങ് സംഭവിക്കുന്നു.

പലരും ഇതിന് ഇരയാകുന്നുണ്ടെങ്കിലും ഇതിനെപ്പറ്റി ബോധവാന്മാരല്ല. മൊബൈല്‍ ഫോണിന്റെ ചാര്‍ജിങ് കേബിളും ഡാറ്റാ കേബിളും ഒരു കേബിളായി ഉപയോഗിക്കാന്‍ തുടങ്ങിയത് മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് അരങ്ങേറി തുടങ്ങിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button