LOCAL NEWS
ഞങ്ങളും കൃഷിയിലേക്ക് ആരംഭിച്ചു
മുചുകുന്ന് നോർത്ത് യു.പി.സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെയും കാർഷിക ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സുനിത കക്കുഴിയിൽ അധ്യക്ഷത വഹിച്ചു. മഴക്കാല പച്ചക്കറികളായ വെണ്ട, വഴുതിന, പച്ചമുളക് ,പയർ, എന്നിവയാണ് കൃഷി ചെയ്യുന്നത്.പി. ജ്യോതി ശ്രീ,പി.കെ.രജി ന, ഇ.കെ.അരുൺ പ്രസാദ് എന്നിവർ ആശംസ അർപ്പിച്ചു. പ്രധാനാധ്യാപിക ശ്രീജ പാലോളി സ്വാഗതവും പരിസ്ഥിതി ക്ലബ് കൺവീനർ എ.ടി.വി നീ ഷ് നന്ദിയും പറഞ്ഞു
Comments