മടപ്പള്ളിയിൽ ദേശീയപാതയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

വടകര:  മടപ്പള്ളിയിൽ ദേശീയപാതയിൽ സ്വകാര്യ ബസ്  നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഇവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. കോഴിക്കോട് നിന്ന്   തലശേരിയിലേക്ക് പോകുന്ന ബസാണ് നിയന്ത്രണം വിട്ടുമറിഞ്ഞത്.

ബൈക്കിനെ വെട്ടിക്കുന്നതിനിടയിൽ പഴയ പ്രിയേഷ് ടാക്കീസ് ഭാഗത്തേക്ക് മറിയുകയായിരുന്നു. നാട്ടുകാരും വടകര ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തി. ചോമ്പാല പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

Comments

COMMENTS

error: Content is protected !!