ടി കെ ഇമ്പിച്ചിയുടെ രണ്ടാം അനുസ്മരണ ദിനാചരണ പരിപാടികൾ സമാപിച്ചു
തുവ്വക്കോടും പരിസര പ്രദേശങ്ങളിലും സി പി ഐ എം കെട്ടിപ്പടുക്കുന്നതിൽ പ്രധാനിയായായിരുന്ന ടി കെ ഇമ്പിച്ചിയുടെ രണ്ടാം അനുസ്മരണ ദിനാചരണ പരിപാടികൾ സമാപിച്ചു. ബാലസംഘം കൂട്ടായ്മ , കുടുംബ സംഗമം, കാർഷിക ക്വിസ് തുടങ്ങിയ അനുബന്ധ പരിപാടികൾക്ക് ശേഷം നവം. 8 ന്റെ പൊതുസമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പർ കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സ: എം പി അശോകൻ അദ്ധ്യക്ഷത വഹിച്ചു. കെ ഭാസ്ക്കരൻ മാസ്റ്റർ ടി കെ ഇമ്പിച്ചി അനുസ്മരണ ഭാഷണം നടത്തി. പ്രദേശത്തെ ഏറ്റവും നല്ല കർഷകനേയും, കർഷക തൊഴിലാളിയേയും വേദിയിൽ വെച്ച് കാനത്തിൽ ജമീല എം എ എ ആദരിക്കുകയും, വിദ്യാർത്ഥിക്ക് എൻഡോവ്മെന്റ് നൽകുകയും ചെയ്തു.
സി പി ഐ എം ജില്ലാ കമ്മറ്റി അംഗങ്ങളായ പി വിശ്വൻ മാസ്റ്റർ, കെ ദാസൻ , എരിയ കമ്മറ്റി അംഗങ്ങളായ സി അശ്വിനീദേവ്, കെ രവീന്ദ്രൻ , ആദ്യകാല ലോക്കൽ സെക്രട്ടറിയായിരുന്ന കെ ബാലകൃഷ്ണൻ നായർ, ഗ്രാമപഞായത്ത് പ്രസിഡന്റ് സതി കിഴക്കെ യിൽ ,ലോക്കൽ കമ്മറ്റി സെക്രട്ടറി ശാലിനി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ വി ടി പ്രഭാകരൻ സ്വാഗതവും, വി എം ബാബു നന്ദിയും രേഖപ്പെടുത്തി.
സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പർ കെ കെ മുഹമ്മദ്, ഏരിയാ സെക്രട്ടറി ടി കെ.ചന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.