KOYILANDILOCAL NEWS

ടി പി ദാമോദരൻ നായർ സ്മാരക കീർത്തിമുദ്ര ഉമേഷ് കൊല്ലത്തിന്

സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും പൂക്കാട് കലാലയത്തിന്റെ സ്ഥാപനത്തിലും വളർച്ചയിലും നിർണ്ണായക പങ്കു വഹിക്കുകയും ചെയ്ത ടി.പി. ദാമോദരൻ നായരുടെ സ്മരണക്കായി പൂക്കാട് കലാലയം ഏർപ്പെടുത്തിയ കീർത്തിമുദ്ര പുരസ്ക്കാരത്തിന് പ്രശസ്ത നാടക പ്രവർത്തകനായ ഉമേഷ് കൊല്ലം അർഹനായി.

കലാസാംസ്ക്കാരിക സാമൂഹ്യ രംഗത്തെ പ്രവർത്തകർക്കാണ് ഈ പുരസ്ക്കാരം നൽകി വരുന്നത്. കെ.ടി.രാധാകൃഷ്ണൻ, ബാലൻ കുനിയിൽ, കെ.പി ഉണ്ണിഗോപാലൻ, കലാലയം പ്രസിഡണ്ട്, ജനറൽ സെക്രട്ടറി എന്നിവരടങ്ങിയ ജൂറിയാണ് പൊതുജനങ്ങളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളിൽ നിന്നും ജേതാവിനെ തെരഞ്ഞെടുത്തത്. ജൂലൈ 20 ന് നടക്കുന്ന ടി.പി. ദാമോദരൻ നായർ അനുസ്മരണ സമ്മേളനത്തിൽ വെച്ച് പുരസ്ക്കാരം നൽകും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button