ക​രു​വ​ണ്ണൂ​രി​ൽ കി​ണ​റ്റി​ൽ​വീ​ണ യുവതിയെ പേ​രാ​മ്പ്ര അ​ഗ്നി​ര​ക്ഷ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി

ക​രു​വ​ണ്ണൂ​രി​ൽ കി​ണ​റ്റി​ൽ​വീ​ണ യുവതിയെ പേ​രാ​മ്പ്ര അ​ഗ്നി​ര​ക്ഷ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. കു​റ്റി​യു​ള്ള​തി​ൽ സ​തി​യാ​ണ് (60) ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴു​മ​ണി​ക്ക് 60 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ​ത്.

അ​യ​ൽ​വാ​സി​ക​ളാ​യ പേ​രാ​മ്പ്ര ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ഹോം ​ഗാ​ർ​ഡ് എ ​സി അ​ജീ​ഷും വെ​ങ്ങി​ലാ​ട്ട് ഹാ​രി​സും കി​ണ​റ്റി​ലി​റ​ങ്ങു​ക​യും ക​യ​റി​ൽ തൂ​ങ്ങി നി​ന്ന് അ​ഗ്നി​ര​ക്ഷ​സേ​ന എ​ത്തു​ന്ന​തു​വ​രെ വീ​ട്ട​മ്മ​യെ താ​ങ്ങി​നി​ർ​ത്തു​ക​യും ചെ​യ്തു. കൈ​ക്കേ​റ്റ ചെ​റി​യ പ​രി​ക്കൊ​ഴി​ച്ചാ​ൽ മ​റ്റു കു​ഴ​പ്പ​ങ്ങ​ൾ ഒ​ന്നു​മി​ല്ല.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി ​വി​നോ​ദ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഫി​സ​ർ​മാ​രാ​യ ഇ ​എം പ്ര​ശാ​ന്ത്, പി ​ആ​ർ സ​ത്യ​നാ​ഥ്, എ ​കെ ഷി​ഗി​ൻ ച​ന്ദ്ര​ൻ, ആ​ർ ജി​നേ​ഷ്, ഹോം ​ഗാ​ർ​ഡ് എ​ൻ എം രാ​ജീ​വ​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Comments

COMMENTS

error: Content is protected !!