CALICUTDISTRICT NEWSUncategorized
ടീസ്റ്റയെയും ആർ ബി ശ്രീകുമാറിനെയും വിട്ടയക്കുക
കോഴിക്കോട്: ഗുജറാത്ത് വംശഹത്യയുടെ ഇരകൾക്ക് നിയമ സഹായം നൽകിയതിൻ്റെ പേരിൽ കള്ളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ടീസ്റ്റ സെറ്റൽവാദിനെയും ഗുജറാത്ത് മുൻ ഡി ജി പി, ആർ ബി ശ്രീകുമാറിനെയും ഉടൻ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരത്തിൽ പ്രതിഷേധ കൂട്ടായ്മ നടന്നു.
മിഠായിത്തെരുവ് എസ് കെ പൊറ്റക്കാടിന്റെ പ്രതിമക്ക് സമീപം നടന്ന പ്രതിഷേധയോഗത്തിൽ ഡോ ഖദീജ മുംതാസ്, കെ അജിത, വി പി സുഹ്റ, വിജയരാഘവൻ ചേലിയ, എൻ വി ബാലകൃഷ്ണൻ, ബിന്ദു അമ്മിണി, ബൈജു മേരിക്കുന്ന് ,വി എ ബാലക്യഷ്ൻ, പി കെ പ്രിയേഷ് കുമാർ, അഡ്വ സി ലാൽ കിഷോർ എന്നിവർ സംസാരിച്ചു.
Comments