ഹൃദയാഘാതത്തെ തുടർന്ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നിന്ന്‌ അമൃത ആശുപത്രിയിലെത്തിച്ച പതിനേഴ് വയസുകാരിയായ ആൻ മരിയയുടെ നില അതീവ ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടർന്ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നിന്ന്‌ അമൃത ആശുപത്രിയിലെത്തിച്ച പതിനേഴ് വയസുകാരിയായ ആൻ മരിയയുടെ നില അതീവ ഗുരുതരമായി തുടരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമൃത ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ആൻ മരിയയെ ചികിത്സിക്കുന്നത്. നിലവിൽ 72 മണിക്കൂർ നിരീക്ഷണത്തിനായി ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ് (സി.സി.യു.) ആൻ മരിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആൻ മരിയയെ കട്ടപ്പനയിൽനിന്ന് എത്തിക്കുന്ന വിവരം മുൻകൂട്ടി അറിയിച്ചതിനാൽ അമൃത ആശുപത്രിയിൽ ചികിത്സയ്ക്കു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഹൃദയ സംബന്ധമായ മറ്റു പ്രശ്നങ്ങളൊന്നും ഇതുവരെ ഡോക്ടർമാർക്ക് കണ്ടെത്താനായിട്ടില്ലെങ്കിലും ന്യൂറോ സംബന്ധമായ ചില പ്രശ്നങ്ങളുണ്ട്. ഈ കാര്യങ്ങളാണ് ഡോക്ടർമാണ് ഇപ്പോൾ പരിശോധിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു ശേഷം മാത്രമേ ശസ്ത്രക്രിയ അടക്കമുള്ളവയിലേക്ക് കടക്കൂ എന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞദിവസം കൃത്യ സമയത്തുതന്നെ ആൻ മരിയയെ ആശുപത്രിയിൽ എത്തിക്കാനായി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രാവിലെ 11.40ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് 2.12ന് കൊച്ചി അമൃത ആശുപത്രിയിൽ എത്തിയിരുന്നു. വെറും രണ്ട് മണിക്കൂർ 32 മിനിറ്റുകൊണ്ടാണ് ഇത്രയും ദൂരം താണ്ടിയത്.

Comments

COMMENTS

error: Content is protected !!