ട്യൂഷന് പോകുകയായിരുന്ന ഒമ്പതാം ക്ലാസുകാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
മാവൂര്‍: ട്യൂഷന് പോകുകയായിരുന്ന ഒമ്പതാം ക്ലാസുകാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ബനാറസ് ബസിലെ കണ്ടക്ടര്‍ കല്‍പള്ളി സ്വദേശി മുഹമ്മദ് സിനാനെയാണ് (22) മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ടിക്കറ്റ് കൊടുക്കുന്നതിനിടയില്‍ സൗഹൃദ സംഭാഷണം നടത്തുകയും പിന്നീട് സീറ്റില്‍ പെണ്‍കുട്ടിയുടെ അടുത്തിരുന്ന് ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് കേസ്. എതിര്‍പ്പ് പ്രകടിപ്പിച്ച കുട്ടിയോട് സംഭവം ആരോടും പറയരുതെന്ന് ഇയാള്‍ പറഞ്ഞിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഭയന്നുപോയ കുട്ടി വിവരം കൂട്ടുകാരിയോടും മാതാവിനോടും പറയുകയായിരുന്നു.
പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്ത പ്രതിയെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത് കോഴിക്കോട് സ്പെഷല്‍ സബ് ജയിലിലടച്ചു. മാവൂര്‍ എസ്.ഐ മഹേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മോഹനന്‍, സിവില്‍ പൊലീസ് ഓഫിസര്‍ നിഗില എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തിയത്. ബസും കസ്റ്റഡിയിലെടുത്തു.