ട്രാഫിക് നിയമ ലംഘനത്തിനുള്ള പിഴ ജൂണ്‍ അഞ്ച് മുതല്‍ ഈടാക്കാന്‍ തീരുമാനം
ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ ജൂണ്‍ അഞ്ച് മുതല്‍ ഈടാക്കാന്‍ തീരുമാനം. ഈ മാസം 20 മുതല്‍ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. നിയമലംഘനങ്ങള്‍ക്ക് മെയ് അഞ്ച് മുതല്‍ ബോധവത്കരണ നോട്ടീസ് നല്‍കിയിരുന്നു.
അതിനിടെ എ ഐ ക്യാമറ പദ്ധതിയിലെ ക്രമക്കേട് പുറത്തായ സാഹചര്യത്തില്‍ പദ്ധതി സംബന്ധിച്ച സമഗ്ര കരാര്‍ തയ്യാറാക്കുന്നത് അടുത്ത മൂന്നു മാസത്തിനുള്ളില്‍ മതിയെന്നാണ് പുതിയ തീരുമാനം. പിഴ ഈടാക്കല്‍ നടപടി ആരംഭിച്ച് മൂന്നു മാസത്തിനകം സമഗ്ര കരാര്‍ നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് സര്‍ക്കാരിന് ലഭിച്ച വിദഗ്ധ ഉപദേശം.
കെല്‍ട്രോണ്‍ നല്‍കിയ കരാറുകളും കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുണ്ടാക്കിയ കരാറും ഇതിനുള്ളില്‍ പുനപരിശോധിക്കാനും ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണയായി. അതിനു ശേഷമാകും ഗതാഗത വകുപ്പ് സമഗ്ര കരാര്‍ തയ്യാറാക്കുക. ഈ കരാര്‍ ധന, നിയമ വകുപ്പുകളുടെ അംഗീകാരം കൂടി നേടിയ ശേഷം മാത്രമെ നടപ്പിലാക്കുകയുള്ളൂ.