ട്രെയിനില്‍ നിന്നു വീണു യുവാവ് മരിച്ചു

ട്രെയിനില്‍ നിന്നു വീണു യുവാവ് മരിച്ചു. മൂരാട് പാലത്തിനും ഇരിങ്ങല്‍ ഗേറ്റിനും ഇടയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടത്.  തലശേരി എരുവട്ടി കാപ്പുമ്മല്‍ ബദ്‌രിയ്യ മന്‍സില്‍ അഷ്‌റഫിന്റെ മകന്‍ സിറാജ് അഹമ്മദാണ് (39) മരിച്ചത്.

ഇന്നു രാവിലെയാണ് ട്രാക്കില്‍ പരിശോധന നടത്തുന്ന റെയില്‍വെ ജീവനക്കാരാണ്ര് പാളത്തിനു സമീപം മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് അപകടമെന്നു കരുതുന്നു.

യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ നിന്ന് ഒരാള്‍ വീണതായി ട്രെയിനിലെ യാത്രക്കാരന്‍ വടകര സ്‌റ്റേഷനില്‍ വിളിച്ചുപറഞ്ഞിരുന്നു. ഇത് പ്രകാരം പയ്യോളി പോലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തെരച്ചല്‍ നടത്തിയെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല. ഇന്നു രാവിലെ കണ്ടെത്തിയ മൃതദേഹം  വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്.

Comments
error: Content is protected !!