KERALAUncategorized
ട്രെയിന്‍ തീവെപ്പുകേസില്‍ ഉത്തരമേഖലാ ഐ ജി നീരജ്കുമാര്‍ ഗുപ്തയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു
ട്രെയിന്‍ തീവെപ്പുകേസില്‍ ഉത്തരമേഖലാ ഐ ജി നീരജ്കുമാര്‍ ഗുപ്തയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. റെയില്‍വേ പോലീസും കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
നിലവില്‍ പിടിയിലായ ബംഗാള്‍ സ്വദേശി നേരത്തേ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാളത്തിനു സമീപം ചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. അന്ന് ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് അറിയിച്ച് പോലീസ് കേസെടുത്തിരുന്നില്ല. ഫോറന്‍സിക് പരിശോധനയില്‍ ഇയാളുടെ വിരലടയാളങ്ങളടക്കം പരിശോധിച്ച് സ്ഥിരീകരണം നടത്തിയിരുന്നു. കൂടാതെ സി.സി.ടി.വി. ദൃശ്യങ്ങളും ഇയാള്‍ക്ക് കുരുക്കായി.
Comments