ട്രെയിന്‍ തീവെപ്പുകേസില്‍ ഉത്തരമേഖലാ ഐ ജി നീരജ്കുമാര്‍ ഗുപ്തയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു

ട്രെയിന്‍ തീവെപ്പുകേസില്‍ ഉത്തരമേഖലാ ഐ ജി നീരജ്കുമാര്‍ ഗുപ്തയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. റെയില്‍വേ പോലീസും കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

പോലീസിന്റെ കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അതിനു മുന്നോടിയായി തീവെച്ച ട്രെയിനിലെ ബോഗിയില്‍ ഐ ജി നീരജ്കുമാര്‍ ഗുപ്ത നേരിട്ടെത്തി പരിശോധന നടത്തി. റെയില്‍വേ പോലീസ് എസ് പി പ്രേമചന്ദ്രന്‍, കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അജിത്കുമാര്‍ എന്നിവരും ഐ.ജി.യോടൊപ്പമുണ്ടായിരുന്നു. പരിശോധനകള്‍ക്കു പിന്നാലെയാണ് യോഗം ചേര്‍ന്നത്.

നിലവില്‍ പിടിയിലായ ബംഗാള്‍ സ്വദേശി നേരത്തേ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാളത്തിനു സമീപം ചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. അന്ന് ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് അറിയിച്ച് പോലീസ് കേസെടുത്തിരുന്നില്ല. ഫോറന്‍സിക് പരിശോധനയില്‍ ഇയാളുടെ വിരലടയാളങ്ങളടക്കം പരിശോധിച്ച് സ്ഥിരീകരണം നടത്തിയിരുന്നു. കൂടാതെ സി.സി.ടി.വി. ദൃശ്യങ്ങളും ഇയാള്‍ക്ക് കുരുക്കായി.

Comments

COMMENTS

error: Content is protected !!