LOCAL NEWS
ടൗണിലെ രണ്ട് പെട്ടിക്കടകളിൽ മോഷണ ശ്രമം
കൊയിലാണ്ടി: ടൗണിലെ രണ്ട് പെട്ടിക്കടകളിൽ മോഷണ ശ്രമം. ബസ്സ്സ്റ്റാന്റിന്റെ കിഴക്ക് ഭാഗത്ത് ബപ്പൻകാട് ലിങ്ക് റോഡിന് സമീപം ഏറെ കാലമായി പ്രവർത്തിച്ചു വരുന്ന അംഗ പരിമിതയായ മുണ്ടോത്ത് സൗഭാഗ്യയിൽ ഖദീജയുടെ പെട്ടിക്കടയിലും എതാനും മീറ്റർ അകലെയുള്ള മേലൂർ ചെന്നിത്തേരി പൊയിൽ ബാബുവിന്റെ പുതിയ പെട്ടിക്കടയിലുമാണ് മോഷണം നടന്നത്. ഇവിടെ നിന്ന് ഏതാനും പാക്കറ്റ് സിഗരറ്റുകളും മുന്നൂറ് രൂപയോളം വരുന്ന നാണയത്തുട്ടുകളും കവർന്നു.ഖദീജയുടെ കടയിൽ നിന്ന് അയ്യായിരം രൂപയും അഞ്ച് പാക്കറ്റ് സിഗരറ്റും നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ട് കടകളുടേയും പൂട്ടുകൾ തകർത്താണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയിട്ടാണ് സംഭവം. കട ഉടമകൾ പൊലീസിൽ പരാതി അറിയിച്ചു.
Comments