ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതികൾ; നഗര സഭ ചെയർപേഴ്സൺ ഉദ്ഘടനം ചെയ്തു
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിസിന്റെ 25 ആം വാർഷികത്തിന്റെ ഭാഗമായി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതികൾ ബോധവൽക്കരണ ശില്പശാല നഗര സഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കെപാട്ട് ഉദ്ഘടനം ചെയ്തു. വൈസ്ചെയർമാൻ advct. K. സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ഇന്ദുലേഖ സ്വാഗതവും പറഞ്ഞു.K ഷിജു മാസ്റ്റർ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )ഇന്ദിര ടീച്ചർ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ )അജിത് മാസ്റ്റർ (പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )ശ്രീമതി നിജില പറവകൊടി (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ )ശ്രീമതി. വിബിന k. K(സൗത്ത് സി. ഡി.എസ് ചെയർപേഴ്സൺ )ശ്രീമതി ഷീബ ടി. കെ (കുടുംബശ്രീ മെമ്പർ സെക്രട്ടറി ), എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിഷയവതരണം ശ്രീ ഷാജു ലോനപ്പൻ എം (എംപ്ലോയ്മെന്റ് ഓഫീസർ. കൊയിലാണ്ടി )സുധീഷ് കുമാർ വി. കെ (വ്യവസായ വികസന ഓഫീസർ മേലടി ബ്ലോക്ക് )ശ്രീ. ഗോപിനാഥൻ. കെ (സാമ്പത്തിക സാക്ഷരത കൗൺസിലർ )ഖാദർ. (ഹോം ഷോപ്പ് സി. ഒ )ശ്രീ. സുരേഷ് സി (ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ കൊയിലാണ്ടി )എന്നിവർ നന്ദിയും രേഖപെടുത്തി