KOYILANDILOCAL NEWS
ടൗൺ ബാങ്കിന്റെ ഓണം സഹകരണ വിപണിക്ക് തുടക്കമായി
മേപ്പയ്യൂർ : കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ മേപ്പയ്യൂർ ടൗൺ ബാങ്ക് ആരംഭിച്ച ഓണം സഹകരണ വിപണി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ശ്രീ കൂവല ശ്രീധരൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ശോഭ, വി കെ അശോകൻ, കെ കെ വിജിത്ത്, ടി ഒ ബാലകൃഷ്ണൻ, രാമചന്ദ്രൻ എം കെ, സാവിത്രി ബാലൻ, കെ എം സത്യാന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ബാങ്ക് സെക്രട്ടറി കെ ജി ബിജുകുമാർ സ്വാഗതവും എം കെ കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.
Comments