ഡിജിറ്റൽ ചാലഞ്ച് ഏറ്റെടുത്ത് കൊയിലാണ്ടി വി.എച്ച് എസ് പൂർവ്വ വിദ്യാർഥികൾ

കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ അദ്ധ്യാപകരും ഡിജിറ്റൽ ചലഞ്ചിനൊപ്പം കൈ കോർത്തു. 2005 -08 എച്ച്ബാച്ചിലെ വിദ്യാർത്ഥികളായിരുന്ന കെ.അനൂപ് ദാസ്, ജുബിൻ , ജിജേഷ് എന്നിവരും  സ്കൂളിൽ നിന്നു പിരിഞ്ഞ എം. ഊർമ്മിള , ടി വി വിജയകുമാരി, തങ്കം ടി കെ , അജിത കെ കെ , ഇ പുഷ്പലത എന്നിവരാണ്ഫോണുകൾ നൽകിയത്.  ഹെഡ്മിസ്ട്രസ് ഇൻ ചാർജ് എം ജി പ്രസന്ന, പി ടി എ പ്രസിഡണ്ട് അഡ്വ. പി പ്രശാന്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പി ടി എ അംഗം പി.സുധീർ കുമാർ, ആർ കെ ദീപ, വി എം രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!