‘ഡിസീസ് എക്‌സ്’; അതിമാരകം മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കോഴിക്കോട് : കോവിഡിനേക്കാള്‍ അപകടകാരിയായ മറ്റൊരു മഹാമാരി ലോകത്തെ കീഴ്‌പ്പെടുത്തിയേക്കുമെന്ന്് ലോകാരോഗ്യ സംഘടനാത്തലവന്റെ മുന്നറിയിപ്പ്. അതിവേഗം പടര്‍ന്നുപിടിക്കാന്‍ ശേഷിയുള്ള രോഗത്തിന് ‘ഡിസീസ് എക്‌സ’് എന്നാണ് ലോകാരോഗ്യ സംഘടന നാമകരണം ചെയ്തിരിക്കുന്നത്്. എക്‌സ് എന്നത് ആക്‌സ്മികമായി എന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും സംഘടന പറയുന്നു.
ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇന്‍ഗെന്‍ഡെയില്‍ ആദ്യ രോഗിയെന്ന് സംശയിക്കുന്ന ആളെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. കടുത്ത പനിയും രക്തസ്രാവവുമായാണ് ഇയാള്‍ ചികിത്സ തേടിയത്. ഇയാള്‍ നിരീക്ഷണത്തിലാണ്. ഡിസീസ് എക്‌സ് അതിവിനാശകാരിയാകാമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. 1976 ല്‍ എബോള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ പ്രൊഫസര്‍ ജീന്‍ ജാക്വസ് മുയെംബെ തംഫ് ആണ് രോഗത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനക്ക് മുന്നറിയിപ്പ് നല്‍കിയത്. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകള്‍ നിരവധി മാരകമായ വൈറസുകളുടെ ഉറവിടമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജന്തുക്കളില്‍ നിന്ന് തന്നെയാണ് ഈ രോഗവും മനുഷ്യരിലെത്തുക. കൊറോണ വൈറസിന് സമാനമായ നിരക്കില്‍ ഈ രോഗം പടര്‍ന്നുപിടിക്കാമെന്നും മരണനിരക്ക് 50 മുതല്‍ 90 ശതമാനം വരെയാകാമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കല്‍, വന്യജീവി വ്യാപാരം എന്നിവയാണ് സമാന രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.