കുട്ടികളുടെ ആവശ്യം അതേപടി നടപ്പാക്കുന്ന അച്ഛനും അമ്മയുമാണോ; എങ്കിൽ ഇതുകൂടി അറിയുക

ചില കുട്ടികൾക്ക് കടയിൽ പോയാൽ കളിപ്പാട്ടങ്ങൾ ഉടനെ വേണം. കിട്ടിയില്ലെങ്കിൽ കരച്ചിലും ബഹളവുമാണ്. അപ്രിയ സംഭവങ്ങൾ ഒഴിവാക്കാൻ മാതാപിതാക്കൾ അവനു വേണ്ടതെല്ലാം വാങ്ങിക്കൊടുക്കും.

 

വളർന്നു വരുംതോറും ആശയടക്കാൻ പറ്റാത്ത സ്ഥിതി കൂടി വരും. എല്ലാ കാര്യങ്ങളും എപ്പോഴും സാധിച്ചു വളരുന്ന കുട്ടിയെ സംബന്ധിച്ചിടത്തോളം മോഹഭംഗങ്ങളെ കൈകാര്യം ചെയ്യാൻ പ്രാപ്തിയില്ലാതെ വരും. ഇങ്ങനെയുള്ള കുട്ടികൾ മുതിർന്നു വരുമ്പോൾ ഒരു പ്രണയബന്ധത്തിൽ ഏർപ്പെടുകയും പെൺകുട്ടി അല്ലെങ്കിൽ ആൺകുട്ടി അതു നിരസിക്കുകയും ചെയ്താൽ ഒരു സാധനം സ്വന്തമാക്കുന്ന അതേ മാനസികാവസ്ഥയോടെ സ്വന്തമാക്കാൻ ശ്രമിക്കുകയും ആ തിരസ്കാരത്തോട് വളരെ പ്രതികൂലമായി പ്രതികരിക്കുകയും ചെയ്യം.

 

അതിനാൽ ആഗ്രഹങ്ങൾ അപ്പപ്പോൾ നടത്തിക്കൊടുക്കാതെ നീട്ടി വയ്ക്കുകയും അതു കാര്യകാരണസഹിതം കുട്ടികളെ ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണം. ആഗ്രഹങ്ങളെ അടക്കി നിർത്താൻ ചെറുപ്പം മുതലേ കുട്ടികളെ പരിശീലിപ്പിക്കണം. ‌
Comments

COMMENTS

error: Content is protected !!