ജി എൽ പി സ്കൂൾ വിളയാട്ടൂർ വൈദ്യുത ഉൽപാദനത്തിന് സ്വയംപര്യാപ്തത നേടി
ഗവൺമെന്റ് എൽ പി സ്കൂൾ വിളയാട്ടൂർ ഊർജ്ജ ഉല്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിച്ചു. സർവ്വശിക്ഷ കേരളയുടെ പദ്ധതി നിർവഹണത്തിൽ ഉൾപ്പെടുത്തി 2.5 ലക്ഷം രൂപ ചെലവിൽ സ്കൂളിൽ നിർമ്മിച്ച സോളാർ പാനലുകളുടെ ഉദ്ഘാടനം ബഹു പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഹെഡ് മിസ്ട്രസ് ടി.സുനന്ദ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ടി രാജൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ് എസ് കെ കോഴിക്കോട് ഡി പി ഒ ശ്രീ കെ എൻ സജീഷ് നാരായണൻ മുഖ്യാതിഥി ആയിരുന്നു.
ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഭാസ്കരൻ കൊഴുക്കല്ലൂർ മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ വിനു കുറുവങ്ങാട്, മേലടി ബിപിസി ശ്രീ അനുരാജ് വി, രാഹുൽ എംകെ കെ കെ ബാബു,രഘു നമ്പിയത്ത് ശിവദാസ് വി പി, അബ്ദുൽ ഹക്കീം, സത്യൻ വിളയാട്ടൂർ,പി ബാലൻ, ശങ്കരനാശാരി എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ എൻ സി ബിജു നന്ദി അർപ്പിച്ചു.