ഡി.സി.സി പ്രസിഡൻ്റ് പട്ടിക വന്നു. പൊട്ടിത്തെറിയും തുടങ്ങി
ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കു ഒടുവിൽ കോൺഗ്രസ് ഡി.സി.സി പ്രസിഡൻ്റുമാരുടെ പട്ടിക പ്രസിധീകരിച്ചു. ശക്തമായ എതിർപ്പുകളും പരസ്യമായ പൊട്ടിത്തെറികളുമായാണ് പട്ടിക സ്വീകരിക്കപ്പെട്ടത്.
പുനസ്സംഘടന സംബന്ധിച്ച് പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിന് രണ്ട് പ്രുമുഖ നേതാക്കളെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. കെ.ശിവദാസന്‍നായര്‍, കെ.പി. അനില്‍കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നടപടിയുടെ വിവരം പുറത്തുവന്നിട്ടും കെ.പി. അനില്‍കുമാര്‍ ചാനലില്‍ വിമര്‍ശനം തുടര്‍ന്നു.
വന്നിട്ടുള്ള പട്ടിക ശുദ്ധ അസംബന്ധമാണെന്നും ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളവര്‍ വലിയ നേതാക്കളുടെ പെട്ടിയെടുപ്പുകാര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അവരൊന്നും ഒരു തരത്തിലും നേതാക്കളല്ലെന്നും അനില്‍കുമാര്‍ ചാനൽ ചർച്ചയിൽ പ്രതികരിച്ചു. ഗ്രൂപ്പില്ലാത്ത ആരെങ്കിലും പട്ടികയിലുണ്ടെങ്കില്‍ താന്‍ തലമുണ്ഡനം ചെയ്യും. പാര്‍ട്ടിയെ ചിലര്‍ വ്യഭിചരിക്കുകയും തീറെഴുതുകയും ചെയ്യുകയാണ്. ഹൈക്കമാന്‍ഡ് പാര്‍ട്ടി എന്താണെന്ന് പഠിക്കണമെന്നും അനില്‍കുമാര്‍ പറഞ്ഞു.
ഈ വിമര്‍ശനം നടത്തിയതിന് നടപടി നേരിട്ടാല്‍ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു. വി.ഡി.സതീശനെ പേരെടുത്തു തന്നെ വിമര്‍ശിച്ചു. നടപടിയെടുത്ത് പേടിപ്പിക്കേണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു.
പട്ടിക
കാസര്‍ഗോഡ്–പി.കെ.ഫൈസല്‍,
കണ്ണൂര്‍–മാര്‍ട്ടിന്‍ ജോര്‍ജ്ജ്,
കോഴിക്കോട്–കെ.പ്രവീണ്‍കുമാര്‍,
വയനാട്–എന്‍.ഡി.അപ്പച്ചന്‍,
മലപ്പുറം–വി.എസ്.ജോയ്,
തൃശൂര്‍–ജോസ് വള്ളൂര്‍,
പാലക്കാട്–എ. തങ്കപ്പന്‍,
ഏറണാകുളം–മുഹമ്മദ് ഷിയാസ്,
ഇടുക്കി–സി.പി.മാത്യു,
പത്തനംതിട്ട–സതീഷ് കൊച്ചുപറമ്പില്‍,
കോട്ടയം–നാട്ടകം സുരേഷ്,
ആലപ്പുഴ–ബി.ബാബു പ്രസാദ്,
കൊല്ലം–പി.രാജേന്ദ്ര പ്രസാദ്,
തിരുവനന്തപുരം-പാലോട് രവി